Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം ചാനല്‍ ആഗസ്റ് 17 മുതല്‍

തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ ചാനല്‍ ആഗസ്റ് 17ന് (ചിങ്ങം 1-നു) സംപ്രേഷണം ആരംഭിക്കും. നടന്‍ മമ്മൂട്ടിയായിരിക്കും ചാനലിന്റെ ചെയര്‍മാന്‍. ചാനലിന്റെ എക്സിക്യൂവ്ര് ഡയറക്ടര്‍ പി.എ. സിദ്ധാര്‍ത്ഥമേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

ചാനല്‍ സി.പി.എം നിയന്ത്രണത്തിലുള്ളതല്ലെന്നും പാര്‍ട്ടി അതിനെ പിന്താങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. നടന്‍മാരായ മോഹന്‍ലാല്‍, മുരളി, ഗവര്‍മെന്റ് ചീഫ് വിപ്പ് ടി.കെ. ഹംസ എന്നിവര്‍ ഉള്‍പ്പെടെ ചാനലിന് 25 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുണ്ടായിരിക്കും. പാര്‍ട്ടിക്കാരും അണികളും ചാനലിന്റെ ഓഹരി എടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് സിദ്ധാര്‍ത്ഥമേനോന്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. പകരം കോണ്‍ഗ്രസ്സുകാര്‍ക്കും മുസ്ലിംലീഗുകാര്‍ക്കും ചാനലില്‍ പങ്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

പി.ടി. കുഞ്ഞുമുഹമ്മദ്, തോമസ് ഐസക്, അഡ്വ. വി.എന്‍. കരുണാകരന്‍ എന്നിവര്‍ പ്രമോട്ടര്‍മാരാണ്. കൂടാതെ ചാനലിന് വെബ് ഹോസ്റിംഗുകളും ഉണ്ടാകും. ശശശ.ബടഫടസടഫടബ.ഡമബ എന്നാണ് ചാനലിന്റെ വിലാസം. ചാനലിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ റേഡിയോ പരിപാടി ആരംഭിക്കുവാനും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചാനലിന് വേണ്ടി വിദേശത്തു നിന്ന് ഷെയറുകള്‍ പിരിച്ചെടുക്കും. അതിനുവേണ്ടി ടി.കെ ഹംസയും പി.ടി. കുഞ്ഞുമുഹമ്മദും വിദേശപര്യടനം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+