നാദാപുരത്ത് വീണ്ടു അക്രമം, കടകള്‍ കൊള്ളയടിച്ചു
നാദാപുരം: ശനിയാഴ്ച നടന്ന സര്‍വകക്ഷി സമാധാന യോഗത്തിനു ശേഷവും നാദാപുരം, കല്ലാച്ചി മേഖലയില്‍ അക്രമവും, കൊള്ളയും അരങ്ങേറി. കല്ലാച്ചി ടൗണിലെ ആറു കടകളാണ് അക്രമി സംഘം തകര്‍ത്തത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ഇത്.
ഇന്നലെ ജില്ലാ കലക്ടര്‍ ഉഷാ ടൈറ്റസിന്റെ സാന്നിധ്യത്തില്‍ സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്നും എല്ലാ പ്രശ്നങ്ങളും നേതാക്കളിടപെട്ട് പരിഹരിച്ചിട്ടുണ്ടെന്നും സര്‍വകക്ഷി നേതാക്കള്‍ ജീപ്പില്‍ മൈക്കു കെട്ടി പ്രചരിപ്പിച്ചിരുന്നു. പക്ഷെ കുറച്ച് മണിക്കുറുകള്‍ക്കകം വീണ്ടും അക്രമവും കൊള്ളയും നടന്നു.
തുണേരിയിലെ വെള്ളൂരും പേരോടും എടച്ചേരിയിലും ഇതേസമയത്ത് വന്‍ കൃഷിനാശവുമുണ്ടാക്കിയിരുന്നു. പയന്തോങ്ങില്‍ കാറിനു തീവെച്ചു. തുേരിയില്‍ കോണ്‍ഗ്രസ്സുകാരന്റെ കട തകര്‍ക്കുകയും, കൃഷി നശിപ്പിക്കുകയും ചെയ്തു. സമാധാന യോഗത്തിനു ശേഷമായിരുന്നു ഇതെല്ലാം നടന്നത്.
കല്ലാച്ചി മാര്‍ക്കറ്റ് റോഡില്‍ വെള്ളിയാഴ്ച രാത്രി കടകള്‍ നശിപ്പിച്ചതിന്റെ സമീപത്തു തന്നെയുള്ള കടകളാണ് തകര്‍ത്തത്. വീണ്ടും കൊള്ളയും അക്രമവുമുണ്ടായതറിഞ്ഞ് ഞായറാഴ്ച കാലത്ത് കല്ലാച്ചി ടൗണില്‍ സംഘടിച്ചെത്തിയ ലീഗനുഭാവികളെ പോലീസ് വിരട്ടിയോടിച്ചു. പോലീസിനെ വിരട്ടിയാണ് മാര്‍ക്സിസ്റുകാര്‍ അക്രമം അഴിച്ചു വിട്ടതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications