കേരളത്തിന്റെ തീരപ്രദേശത്തെ ജൈവ വൈവവിധ്യം സംരക്ഷിക്കാന്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരപദേശങ്ങളിലെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. തമിഴ്നാട്ടിലെ മണ്ഡപം, ഗുജറാത്തിലെ ദ്വാരക മുതലായ തീരപ്രദേശങ്ങളില്‍ നടപ്പിലാക്കിയതുപോലെ ഒരു മറൈന്‍ നാഷണല്‍ പാര്‍ക്ക് സ്ഥാപിക്കാനും പദ്ധതി യുണ്ട്.
കേരള തീരങ്ങളില്‍ കണ്ടുവരുന്ന അപൂര്‍വവും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കടലാമകളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഇതിന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ നിന്നും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലെ ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനവും കടല്‍ വിഭവ സംരക്ഷണവുമെന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മറൈന്‍ പാര്‍ക്കിനുള്ള 45 ശതമാനം തുക ബാങ്ക് ഗ്രാന്റായി നല്‍കും. ബാക്കി തുക ബന്ധപ്പെട്ട സംസ്ഥാനമോ രാജ്യമോ വഹിക്കണമെന്നാണ് വ്യവസ്ഥ. ജൈവസംരക്ഷണ പദ്ധതിയ്ക്കുള്ള വിപുലമായ പ്രോജക്റ്റ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി വരികയാണ്. ഇത് ഏഷ്യന്‍ വികസന ബാങ്കിന്റെ അനുമതിയ്ക്കായി നല്‍കും.
കേരളതീരത്തെ വൈവിധ്യമാര്‍ന്ന കണ്ടല്‍ക്കാടുകള്‍, വെള്ളക്കെട്ടുകള്‍, ഉറവകള്‍, മറ്റു ജൈവ വൈവിധ്യങ്ങള്‍ എന്നിവ സംരക്ഷിക്കുക എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കോഴിക്കോട്, ഏഴിമല പ്രദേശങ്ങളില്‍ ധാരാളം കടലാമകളും അവയുടെ മണല്‍ക്കൂടുകളും ഭീഷിണി നേരിടുന്നു. ഇവ സംരക്ഷിക്കുവാനും സ്വാഭാവിക വളര്‍ച്ചയ്ക്ക് വേണ്ട സാഹചര്യമൊരുക്കാനുമാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. തീരപദേശങ്ങളുടെ സംരക്ഷണത്തിന് വിപുലമായ പദ്ധതി ഇതാദ്യമായാണ് നടപ്പാക്കുന്നത്.












Click it and Unblock the Notifications