കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി.ടി.ബി.ടിയില്‍ ഒപ്പിടാന്‍ ഇന്ത്യയോട് ആവശ്യപ്പെടാന്‍ പുട്ടിനെ ക്ലിന്റന്‍ പ്രേരിപ്പിക്കും

  • By Staff
Google Oneindia Malayalam News

വാഷ്ിങ്ടണ്‍: ആണവ നിരായുധീകരണ കരാറില്‍ ഒപ്പിടാന്‍ തന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇന്ത്യയോട് ആവശ്യപ്പെടാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പ്രേരിപ്പിക്കും.

മെയില്‍ പുട്ടിനുമായി നടത്തുന്ന ചര്‍ച്ചയിലാണ് ക്ലിന്റണ്‍ ഇക്കാര്യം ആവശ്യപ്പെടുക. സമഗ്ര ആണവായുധ നിരായുധീകരണ കരാര്‍ റഷ്യന്‍ ഡ്യൂമ അംഗീകരിച്ച സാഹചര്യത്തില്‍ റഷ്യയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ആവശ്യമുയരുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

ഡ്യൂമ സി.ടി.ബി.ടിയെ അംഗീകരിച്ചതിനെ സുരക്ഷിതമായ ഭാവിയിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് എന്നാണ് ക്ലിന്റന്‍ വിശേഷിപ്പിച്ചത്.

തിങ്കളാഴ്ച്ച ന്യൂയോര്‍ക്കില്‍ തുടങ്ങുന്ന സി.ടി.ബി.ടി പുനരവലോകന സമ്മേളനത്തിനിടയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാഡെലിന്‍ അള്‍ബ്രൈറ്റ് റഷ്യന്‍ വിദേശകാര്യമന്ത്രി ഇഗോര്‍ ഇവാനോവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ സി.ടി.ബി.ടിയില്‍ ഒപ്പുവെക്കാന്‍ പ്രേരിപ്പിക്കാനുള്ള ശ്രമത്തില്‍ റഷ്യയുടെ സഹകരണം തേടുന്നതിനെ കുറിച്ച് മാഡെലിന്‍ സംസാരിക്കും.

മെയില്‍ പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുട്ടിന്റെ വരവിന്റെ മുന്നോടിയായി ഏപ്രില്‍ 28ന് വൈസ് പ്രീമിയര്‍ ഇലിയാ ക്ലിബോനോവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇന്ത്യ സന്ദര്‍ശിക്കും.

സി.ടി.ബി.ടിയെ അമേരിക്കന്‍ സെനറ്റ് തള്ളിക്കളഞ്ഞത് ക്ലിന്റന്‍ ഭരണകൂടത്തിനേറ്റ തിരിച്ചടിയായിരുന്നു. റഷ്യന്‍ ഡ്യൂമ കരാറിനെ അംഗീകരിച്ചത് ചൂണ്ടിക്കാട്ടി സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളെ പുനരാലോചനക്ക് പ്രേരിപ്പിക്കുകയാണ് ക്ലിന്റന്‍ ഭരണകൂടത്തിന്റെ ലക്ഷ്യം. ഇന്ത്യ കരാറില്‍ ഒപ്പുവെക്കുകകൂടി ചെയ്താല്‍ അത് സെനറ്റിന്റെ തീരുമാനം പുന:പരിശോധിപ്പിക്കാന്‍ സഹായകമാവുമെന്നാണ് ക്ലിന്റന്‍ ഭരണകൂടം കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X