കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കന്‍ പട്ടാളം ജാഫ്നയിലെ സുരക്ഷാസന്നാഹം ശക്തിപ്പെടുത്തുന്നു

  • By Staff
Google Oneindia Malayalam News

കൊളമ്പോ: ജാഫ്നയിലെ സുരക്ഷാസന്നാഹം ശ്രീലങ്കന്‍ പട്ടാളം ശക്തിപ്പെടുത്തിതുടങ്ങി. വടക്കുള്ള തന്ത്രപരമായ ഒരു ക്യാമ്പില്‍ തമിഴ് പുലികളില്‍ നിന്നു തിരിച്ചടികള്‍ക്കു ശേഷമാണിത്.

പുലികളുടെ പുതിയ ആക്രമണങ്ങള്‍ തടയാന്‍ പട്ടാളം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.

ജാഫ്നയിലേക്കുള്ള ഇസ്തുമുസ് വഴിയടച്ചുകൊണ്ട് പുലികള്‍ എലിഫന്റ് പാസ്സ് പട്ടാള ക്യാമ്പ് പിടിച്ചെടുത്തു. 1996 ല്‍ പുലികളില്‍ നിന്ന് പട്ടാളം പിടിച്ചെടുത്തതാണ് ഇത്.

ജാഫ്നയിലെ പാലാലിയിലുള്ള വിമാനത്താവളത്തിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടെങ്കിലേ ജാഫ്ന പ്രദേശത്തുള്ള ക്യാമ്പുകളില്‍ സൈനിക സാമഗ്രികളെത്തിക്കാന്‍ സാധിക്കുകയുള്ളൂ.

ധാരാളം തോക്കുകളും മറ്റ് വെടിക്കോപ്പുകളും കഴിഞ്ഞ ആക്രമണത്തില്‍ പിടിച്ചെടുത്തുവെന്ന് പുലികളുടെ വോയിസ് ഓഫ് ടൈഗര്‍ റേഡിയോ പറഞ്ഞു.

പ്രധാനപ്രതിപക്ഷ കക്ഷിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. എലിഫന്റ് പാസ് വീണതോടെ ജാഫ്ന പിടിച്ചെടുക്കാന്‍ എല്‍ റ്റി റ്റി ഇ ക്ക് അനായാസം സാധിക്കുമെന്ന് പട്ടാള വിദ്ഗദ്ധര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X