ശ്രീലങ്കയില്‍ പുലികള്‍ക്ക് നിര്‍ണായക മുന്നേറ്റം
കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന പോരാട്ടത്തില്‍ തമിഴ് പുലികള്‍ക്ക് മുന്നേേറ്റം. ജാഫ്ന മുനമ്പിലേക്കുള്ള പാതയിലെ എലിഫന്റ് പാസ് സമുച്ചയത്തിലെ കേന്ദ്രങ്ങളില്‍ നിന്ന് 20,000-ത്തോളം സൈനികര്‍ പിന്‍വാങ്ങിയതോടെയാണിത്. എലിഫന്റ് പാസും ഇയക്കച്ചിയും പുലികളുടെ നിയന്ത്രണത്തിലായതിനാല്‍ തന്ത്രപ്രധാനമായ ജാഫ്ന പുലികള്‍ എപ്പോഴും നിയന്ത്രണത്തിലാക്കിയേക്കും.
ആയിരം പട്ടാളക്കാരെ കൊന്നുവെന്ന് പുലികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും 128 സൈനികരും 162 പുലികളും കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രണ്ടു സൈനികത്താവളങ്ങളും പിടിച്ചടക്കിയതോടെ വടക്കന്‍ വാവുനിയയുടെ അതിര്ത്തിതൊട്ട് ഇയക്കച്ചി വരെ നൂറു കിലോമീറ്ററോളം തമിഴ് പുലികളുടെ നിയന്ത്രണത്തിലാകും. ഇതുമൂലം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജാഫ്നയിലേക്ക് പുലികള്‍ നീങ്ങിയാല്‍ തടയാന്‍ സൈന്യത്തിന് സംവിധാനങ്ങളില്ലാതായി.
1995-ല്‍ പുലികള്‍ക്ക് ജാഫ്നയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനുശേഷം അവിടെ രൂക്ഷമായ പോരാട്ടം നടക്കുകായിരുന്നു.
ജാഫ്നയുടെ രക്ഷക്കുവേണ്ടിയാണ് സൈന്യം പിന്മാറിയതെന്ന് ശ്രീലങ്കാ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സൈന്യത്തിനേറ്റ തിരിച്ചടി ദൂരവ്യാപകഫലങ്ങളുളവാക്കും. ചികിത്സക്കായി ഇംഗ്ലണ്ടില്‍ പോയിരിക്കുന്ന പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ പെട്ടെന്ന് തിരിച്ചെത്തിയേക്കും. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളം എത്രയും പെട്ടെന്ന് വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications