Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണഘടനാ പുനപരിശോധന കമ്മിറ്റിക്ക് രഹസ്യനിര്‍ദേശം നല്‍കിയിട്ടില്ലെന്ന് രാംജത്മലാനി

ദില്ലി: ഭരണഘടനാ പുനപരിശോധനാ കമ്മിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ രഹസ്യനിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് നിയമ, നീതിന്യായ വകുപ്പ് മന്ത്രി രാംജത്മലാനി പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മിറ്റി എന്തൊക്കെ പുനപരിശോധനക്ക് വിധേയമാക്കണമെന്നത് കമ്മിറ്റിയുടെ പഠനപരിധിയില്‍ പെടുന്ന കാര്യമാണ്. കമ്മിറ്റിയുടെ ഭരണഘടനാ പുന:പരിശോധന മൗലികാവകാശങ്ങളെ ബാധിക്കില്ല. ഭരണഘടനാ ഭേദഗതിയെ പറ്റി ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. രാംജത്മലാനി പറഞ്ഞു.

കമ്മിറ്റിയുടെ പഠനപരിധിക്കകത്തു നിന്നുകൊണ്ട് നിര്‍ദേശങ്ങള്‍ ഉന്നയിക്കാനുള്ള സ്വാതന്ത്യ്രം കമ്മിറ്റിക്കുണ്ടെന്ന് മന്‍മോഹന്‍സിങിന്റെ ചോദ്യത്തിന് ഉത്തരം പറയവെ രാംജത്മലാനി പറഞ്ഞു. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍ വെക്കും. അവ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണ്ടതുണ്ട്.

പാര്‍ലമെന്ററി സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയും മൗലികാവകാശങ്ങള്‍ വിപുലീകരിക്കുകയുമാണ് കമ്മിറ്റിയുടെ പ്രധാനദൗത്യം. ന്യൂനപക്ഷത്തിനും താഴ്ന്ന ജാതിക്കാര്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടില്ല. രാംജത്മലാനി ഉറപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+