ലാലുവിന്റെ വിചാരണ മാറ്റിവെച്ചു
ദില്ലി: മുന്‍ ബീഹാര്‍ മുഖ്യമന്ത്രിമാരായ ലാലുപ്രസാദ് യാദവിനും ഡോ.ജഗനാഥ് മിശ്രക്കുമെതിരായ കാലിത്തീറ്റ കുംഭകോണകേസിന്റെ ചൊവാഴ്ച്ച നടക്കേണ്ടിയിരുന്ന വിചാരണ സി.ബി.ഐ കോടതി മാറ്റിവെച്ചു.
പ്രത്യേക ജഡ്ജി എസ്.കെ.ലാല്‍ കോടതിയില്‍ ഹാജരായില്ല. മാറ്റി വെച്ച വിചാരണ മെയ് നാലിന് നടക്കും. കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ചതിന് ലാലുവിനെതിരെയുള്ള മറ്റൊരു കേസിന്റെ വിചാരണ മെയ് 11ന് നടക്കും.
കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ബേയൂര്‍ ജയിലില്‍ കഴിയുകയാണ് ലാലു. ബീഹാര്‍ നിയമസഭയില്‍ നടക്കുന്ന സംസ്ഥാന പുന:സംഘടനാ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സി.ബി.ഐ കോടതി ലാലുവിന് അനുവാദം നല്‍കിയിട്ടുണ്ട്.
ചൊവാഴ്ച്ച ലാലു കോടതിയിലെത്തിയിരുന്നു. ജഗനാഥ് മിശ്രയും കാലിതീറ്റകുംഭകോണ കേസുമായി ബന്ധപ്പെട്ട മുന്‍ മന്ത്രിമാരായ ചന്ദ്രദേവ് പ്രസാദ് വര്‍മയും വിദ്യാ സാഗര്‍ നിഷാദും കോടതിയില്‍ ഹാജരായി.












Click it and Unblock the Notifications