Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് വര്‍ഷത്തേക്ക് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത് വിലക്കാന്‍ ശുപാര്‍ശ

ബാംഗ്ലൂര്‍: മൂന്ന് വര്‍ഷത്തേക്ക് കര്‍ണാടകയില്‍ പുതിയ മെഡിക്കല്‍, ഡെന്റല്‍ കോളേജുകള്‍ തുടങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിയമിച്ച ആരോഗ്യ, കുടുംബക്ഷേമ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. അഴിമതി, ജോലിക്ക് ഹാജരാകാതിരിക്കല്‍ എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആരോഗ്യ ഡയറക്ടറേറ്റില്‍ ഒരു വിജിലെന്‍സ് സെല്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി എസ് എം കൃഷ്ണയ്ക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഡയറക്ടറേറ്റില്‍ ഇപ്പോള്‍ തന്നെ 900ത്തോളം കേസുകള്‍ ശിക്ഷണ നടപടികള്‍ക്കായികെട്ടിക്കിടക്കുകയാണ്. ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഒരു പദ്ധതിക്ക് എത്രയും പെട്ടെന്ന് രൂപം കൊടുക്കുമെന്ന് റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്തെ അഴിമതിയുള്‍പ്പടെയുളള പ്രശ്നങ്ങളെക്കുറിച്ച് ഡോ സുദര്‍ശന്‍ തലവനായുള്ള ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+