പാകിസ്ഥാന്‍ അതിര്‍ത്തി ലംഘനം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയെന്ന് പ്രധാനമന്ത്രി
ദില്ലി: അതിര്‍ത്തി ലംഘനവും അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഭീകരപ്രവര്‍ത്തനത്തിനുള്ള പ്രോത്സാഹനവും നിര്‍ത്തിയാലേ പാകിസ്ഥാനുമായി ഇനി ചര്‍ച്ചയുള്ളൂവെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എസ് ഐ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെങ്കില്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ അത് തടസ്സമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് സര്‍ക്കാരിനു താല്‍പര്യം. എന്നാലതിന് മുന്‍കൈയ്യെടുക്കേണ്ടത് പാകിസ്ഥാന്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ മറുപടി 45 മിനിട്ട് നീണ്ടു. വരള്‍ച്ച നേരിടുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയം നോക്കാതെ സഹായം കൊടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications