കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാരിനെതിരെ സോണിയയുടെ കടുത്ത വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി: സാമ്പത്തികം, കാര്‍ഷികം തുടങ്ങി എല്ലാ രംഗങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഒരു തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിലും ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സോണിയ പറഞ്ഞു. ലോക് സഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയുടെ മതേതരത്വത്തിന് സംഘപരിവാറില്‍ നിന്ന് ഭീഷിണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് സോണിയ പറഞ്ഞു. ഈ ഭീഷിണി നേരിടുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടു.

മതേതരത്വം പരിരക്ഷിക്കാന്‍ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ കപടമാണ്. എപ്പോള്‍ വേണമെങ്കിലും തകരാവുന്ന ഒരു കൂട്ടുകക്ഷി സര്‍ക്കാരിനെ രക്ഷിക്കാന്‍ മാത്രമാണതെന്ന് സോണിയ പരിഹസിച്ചു.

അന്താരാഷ്ട്രബന്ധങ്ങളില്‍ ഇന്ത്യ വളരെ ദയനീയ സ്ഥിതിയിലാണ് . ഖണ്ഡഹാര്‍ വിമാന റാഞ്ചല്‍ രാജ്യത്തെല്ലാവര്‍ക്കും ആശങ്കയുണ്ടാക്കി. പ്രധാനമന്ത്രിയുടെ ലാഹോര്‍ യാത്ര വളരെ ബാലിശ മായിപ്പോയെന്ന് അവര്‍ പറഞ്ഞു. ഇതേ സമയം രാജ്യത്തിന്റെ അതിര്‍ത്തികള്‍ ലംഘിക്കപ്പെട്ടുവെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X