ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങളെ പാര്‍ലമെന്റ് അപലപിച്ചു
ന്യുദില്ലി: ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷികള്‍ ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശിലും ഹരിയാനയിലും ക്രൈസ്തവര്‍ക്കെതിരെയുണ്ടായ അക്രമങ്ങളെ പാര്‍ലമെന്റ് എകകണ്ഠമായി അപലപിച്ചു.
ന്യൂനപക്ഷസമുദായാങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു.
ശൂന്യവേളയില്‍ ഉന്നയിച്ച ഈ പ്രശ്നത്തെച്ചൊല്ലി സഭയില്‍ ചൂടേറിയ വാഗ്വാദം നടന്നു. പഴയകാല നടനും സാമാജ്വാദി പാര്‍ട്ടി എം പിയുമായ രാജ് ബബാര്‍ നടുത്തളത്തിലേക്കിറങ്ങിച്ചെല്ലുന്നത് കാണാമായിരുന്നു.
കൂട്ടു മുന്നണിയിലെ തന്നെ അംഗങ്ങളായ തെലുങ്കുദേശം പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷത്തോടു ചേര്‍ന്ന് സംഭവങ്ങളെ അപലപിച്ചപ്പോള്‍ ദേശിയ ജനാധിപത്യ സഖ്യത്തിലെ പ്രമുഖ കക്ഷിയായ ബി ജെ പി ഒറ്റപ്പെട്ടുപോയി.












Click it and Unblock the Notifications