കൊപ്രയുടെ താങ്ങു വില 3250 രൂപയായി കൂട്ടി
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊപ്രയുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു. സാധാരണ ചില്ലിങ് കൊപ്രയ്ക്ക് 3250 രൂപയും, ഉണ്ടക്കൊപ്രയ്ക്ക് 3500 രൂപയുമായിരിക്കും പുതിയ താങ്ങു വില.
ഇപ്പോഴുള്ള താങ്ങുവിലയേക്കാള്‍ യഥാക്രമം 150 രൂപയും 175 രൂപയും കൂടുതലാണിത്. കൊപ്രയുടെ കുറഞ്ഞ താങ്ങുവില 4300 രൂപയാക്കണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആവശ്യം. കാപ്പിക്ക് തറവില പ്രഖ്യാപിച്ച് 25,000 ടണ്‍ കാപ്പി സംഭരിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോടഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല.
കേന്ദ്ര കാര്‍ഷിക വില നിര്‍ണ്ണയക്കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത താങ്ങുവില തന്നെയാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. നനമ്പര്‍-ഡിസമ്പര്‍ മാസത്തില്‍ പ്രഖ്യാപിക്കേണ്ട താങ്ങുവിലയാണ് കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി മാര്‍ക്കെറ്റില്‍ ഒരു ക്വിന്റല്‍ കൊപ്രയ്ക്ക് 2510 രൂപയാണ് ഇപ്പോഴത്തെ വില.












Click it and Unblock the Notifications