പാകിസ്ഥാന്‍ ജയിലില്‍ നിന്ന് മോചിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് വരവേല്പ്
തിരുവനന്തപുരം: പാകിസ്ഥാന്‍ ജയിലില്‍ നിന്നും മോചിതരായി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ജന്മനാട്ടില്‍ ആവേശഭരിതമായ വരവേല്പ്.
കന്യാകുമാരി ജില്ലക്കാരായ 15 പേരടങ്ങിയ സംഘമാണ് ഇറാനിലും പാകിസ്ഥാനിലുമായി 19 മാസത്തെ തടവിനുശേഷം തിങ്കളാഴ്ച്ച ജന്മനാടായ നാഗര്‍കോവിലില്‍ എത്തിച്ചേര്‍ന്നത്. 98 ഫെബ്രുവരിയില്‍ സൗദി അറേബ്യയില്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ ദിശ തെറ്റി ഇറാന്‍ സമുദ്രാതിര്‍ത്തിയിലെത്തിയവരെ ഇറാന്‍ നാവികസേന പിടികൂടി. ആവശ്യമായ രേഖകളില്ലാത്തതിനാല്‍ അവരെ 94 ദിവസം ജയിലില്‍ അടച്ച ശേഷം ഇറാന്‍ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു. അവിടെ വെച്ച് പാക്കിസ്ഥാന്‍ പോലീസ് മത്സ്യത്തൊഴിലാളികളെ പിടികൂടി.
ഇവരെ കൂടാതെ പിടിയിലായ 155 പേര്‍ ഇപ്പോഴും പാക് ജയിലിലുണ്ട്.












Click it and Unblock the Notifications