നാദാപുരത്ത് സംഘര്‍ഷാവസ്ഥ അയയുന്നു
നാദാപുരം: ദിനസങ്ങളോളം സംഘര്‍ഷം നിലനിന്ന നാദാപുരത്ത് കഴിഞ്ഞ രണ്ടു ദിവസം അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല. കടകമ്പോളങ്ങള്‍ തുറന്നുതുടങ്ങി. നിരോധനാജ്ഞ മെയ് ആറുവരെ നീട്ടിയിരിക്കുകയാണ്.
ജില്ലാ കലക്ടര്‍ ഉഷാ ടൈറ്റസ് സമാധാനശ്രമങ്ങളുടെ ഭാഗമായി ചൊവാഴ്ച്ച സര്‍ വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ശനിയാഴ്ച്ചയും സര്‍വകക്ഷിസമാധാനയോഗം ചേര്‍ന്നിരുന്നെങ്കിലും തുടര്‍ന്ന് അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിതിഗതികള്‍ പൂര്‍ണനിയന്ത്രണത്തിലാണെന്ന് പോലീസ് അവകാശപ്പെടുന്നത്.
അക്രമികള്‍ കടകള്‍ കൊള്ളയടിക്കുകയും പുരയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തതുമൂലം പലര്‍ക്കും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് അവര്‍.












Click it and Unblock the Notifications