Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യസാധനങ്ങള്‍ തടയാനുള്ള തീരുമാനം: നായനാര്‍ കരുണാനിധിക്ക് കത്തെഴുതി

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ തടയാനുള്ള തമിഴ്നാട് കര്‍ഷക അസോസിയേഷന്റെ തീരുമാനത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തമിഴ്നാട് മുഖ്യമന്ത്രി കെ. കരുണാനിധിക്ക് കത്തെഴുതി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 136 അടിയില്‍ നിന്നും 152 അടിയായി ഉയര്‍ത്താന്‍ കേരളം വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ ഒരാഴ്ചത്തേക്ക് തടയാന്‍ തമിഴ്നാട് കര്‍ഷക അസോസിയേഷന്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് നായനാര്‍ കരുണാനിധിക്ക് കത്തെഴുതിയത്.

മുല്ലപ്പെരിയാര്‍ റിസര്‍വോയര്‍ കൂടാതെ പറമ്പിക്കുളം - അലിയാര്‍, സിരുവാണി, നെയ്യാര്‍ പദ്ധതികളില്‍ നിന്നും തമിഴ്നാടിന് വെള്ളം നല്‍കുന്നുണ്ട്. കേരളത്തിലെ ഉയര്‍ന്നു വരുന്ന വെള്ള ഉപഭോഗ വര്‍ദ്ധനയും വെള്ളത്തിന്റെ ലഭ്യതയിലെ കുറവും കണക്കിലെടുക്കാതെയാണ് തമിഴ്നാടിന് വെള്ളം നല്‍കുന്നതെന്ന് നായനാര്‍ ഓര്‍മ്മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+