കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതുവെപ്പില്‍ ഉള്‍പ്പെട്ടവരുടെ പേര്‍ ഐ.സി.സി. യോഗത്തില്‍ വെളിപ്പെടുത്തുമെന്ന് ബാച്ചര്‍

  • By Staff
Google Oneindia Malayalam News

ജോഹന്നസ്ബര്‍ഗ്: കഴിഞ്ഞ ലോകകപ്പില്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ട കളിക്കാരുടെ പേരുകള്‍ ഐ.സി.സി. യോഗത്തില്‍ വെളിപ്പെടുത്തുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി അലി ബാച്ചര്‍ വ്യക്തമാക്കി. മെയ് രണ്ടിനും മൂന്നിനും ലണ്ടനില്‍ വെച്ചാണ് ഐ.സി.സി. യോഗം നടക്കുന്നത്.

ചുരുങ്ങിയത് രണ്ടു ലോകകപ്പ് മാച്ചുകളും ഒരു അമ്പയറും കളിയുറപ്പിക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബാച്ചര്‍ ഇതിനു മുമ്പ് ആരോപിച്ചിരുന്നു. പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരമാണ് അതിലൊന്നെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആ കളിയില്‍ 62 റണ്ണിന് ബംഗ്ലാദേശ് ജയിക്കുകയായിരുന്നു.

തുടര്‍ന്ന് ആരോപണം പിന്‍വലിക്കാനോ അല്ലെങ്കില്‍ ആരോപണവുമായി പരസ്യമായി രംഗത്തുവന്നതെന്തിനാണെന്ന് വിശദീകരിക്കാനോ ഐ.സി.സി. പ്രസിഡണ്ട് ജഗ്മോഹന്‍ ദാല്‍മിയ ബാച്ചറോടാവശ്യപ്പെട്ടു. അതിനു മറുപടിയായാണ് ബാച്ചര്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കിയത്.

അതേസമയം ഹാന്‍സി ക്രോണ്യെ ഉള്‍പ്പെട്ടതുപോലുള്ള സംഭവങ്ങള്‍ ഇനിയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബാച്ചര്‍ നടപടി തുടങ്ങിക്കഴിഞ്ഞു. കളിക്കാരുമായി ഉണ്ടാക്കിയ പുതിയ കരാറനുസരിച്ച് അവരെ ഏതെങ്കിലും വാതുവെപ്പുകാര്‍ സമീപിച്ചാല്‍ ഉടന്‍ ക്രിക്കറ്റ് അധികാരികളെ വിവരമറിയിക്കണം.

ഇന്ത്യന്‍ വാതുവെപ്പുകാരനില്‍ നിന്ന് 15,000-ഓളം ഡോളര്‍ വാങ്ങിയെന്ന് ക്രോണ്യെ സമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. കളി തോറ്റുകൊടുക്കാന്‍ വേണ്ടി പണം വാങ്ങിയില്ലെന്ന് ക്രോണ്യെ വ്യക്തമാക്കിയെങ്കിലും പ്രശ്നം മുളയിലേ നുള്ളിക്കളയുമെന്ന് ബാച്ചര്‍ വ്യക്തമാക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X