കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആണവയുദ്ധ സാധ്യത കൂടുതലെന്ന് അന്നന്‍

  • By Staff
Google Oneindia Malayalam News

യുണൈറ്റഡ് നാഷന്‍സ്: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആണവയുദ്ധത്തിന്റെ സാധ്യത വളരെയേറെയാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറിജനറല്‍ കോഫി അന്നന്‍ അഭിപ്രായപ്പെട്ടു. ആണവായുധ നിരോധന ഉടമ്പടിയെക്കുറിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ പ്രതിനിധികളെ സ്വാഗതം ചെയ്യുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ നക്ഷത്ര യുദ്ധമാതൃകയിലുള്ള ആയുധസജ്ജീകരണങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞ വര്‍ഷം നടത്തിയ അണുപരീക്ഷണം ആണവായുധ നിരായുധീകരണത്തിനും ആണവപരീക്ഷണനിരോധനശ്രമങ്ങള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ യുദ്ധത്തിന്റെ സാധ്യത വളരെ വ്യക്തമായി നിലനില്‍ക്കുന്നു. 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ ഇതുണ്ടാകാം. നാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സത്യം ഇതാണ്, അന്നന്‍ പറഞ്ഞു.

Kofi Annan വ്യാപകമായി മിസൈല്‍ സംവിധാനങ്ങള്‍ വിപുലീകരിക്കാന്‍ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതാണ് ആണവ നിരായുധീകണശ്രമങ്ങള്‍ക്കുള്ള വലിയ തടസ്സം. മിസൈല്‍ നിരോധ ഉടമ്പടി ഫലവത്താകാത്തതുമൂലം ആയുധപ്പന്തയും മിസൈല്‍ വ്യാപനവും ശക്തിയായി നടന്നേക്കും. ആഗോള സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന ഇത്തരം നടപടികള്‍ക്കെതിരെ എല്ലാ രാജ്യങ്ങളും നിലകൊള്ളാന്‍ അന്നന്‍ ആഹ്വാനം ചെയ്തു.

1970-ല്‍ നിലവില്‍ വന്ന സി.ടി.ബി.ടി. പ്രകാരം ആണവശക്തികളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നിവക്ക് ആണവായുധം കൈവശം വെക്കാന്‍ കൈമാറാനും അധികാരമുണ്ട്. എന്നാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ക്യൂബ, ഇസ്രായേല്‍ എന്നീ രാഷ്ട്രങ്ങള്‍ സി.ടി.ബി.ടി. ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഈ പ്രശ്നം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകാനിടയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X