കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

126 സൈനികരുടെ മൃതദേഹങ്ങള്‍ പുലികള്‍ റെഡ്ക്രോസിന് കൈമാറി

  • By Staff
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ യുദ്ധത്തില്‍ മരിച്ച 126 സൈനികരുടെ മൃതദേഹങ്ങള്‍ തമിഴ് പുലികള്‍ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി.

എല്‍.ടി.ടി.ഇക്കാര്‍ എലിഫന്റാ പാസ് പിടിച്ചടക്കാന്‍ നടത്തിയ പോരാട്ടത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച്ച വവുനിയയില്‍ വെച്ച് സൈനിക അധികൃതര്‍ക്ക് കൈമാറുമെന്ന് റെഡ്ക്രോസ് കമ്മിറ്റി പറഞ്ഞു.

88പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ശ്രീലങ്കന്‍ ഗവര്‍മെന്റിന്റെ നേരത്തെയുള്ള കണക്ക്.

ശ്രീലങ്കന്‍ സൈന്യം പിന്മാറിയത് ശരിയെന്ന് കമാന്റര്‍

തമിഴ് പുലികളുടെ ആക്രമണത്തെ തുടര്‍ന്ന് എലിഫന്റാ പാസില്‍ നിന്നും സൈന്യം പിന്മാറിയതിനെ ശ്രീലങ്കന്‍ സൈനിക കമാന്റര്‍ ലഫ്റ്റനന്റ് ജനറല്‍ ശ്രീലാല്‍ വീരസൂര്യ ന്യായീകരിച്ചു. ആയിരക്കണക്കിന് സൈനികരുടെ ജീവനും ആയുധങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയാണ് സൈന്യം പിന്മാറിയതെന്ന് സൈനിക കമാന്റര്‍ പറഞ്ഞു.

ഏപ്രില്‍ 22നാണ് എല്‍.ടി.ടി.ഇക്കാര്‍ ജാഫ്്നയുടെ കവാടമായ എലിഫന്റാ പാസ് പിടിച്ചെടുത്തത്. എല്‍.ടി.ടി.ഇയുമായുള്ള യുദ്ധത്തില്‍ തിരിച്ചടിയേറ്റ ലങ്കന്‍ സൈന്യം എലിഫന്റാ പാസില്‍ നിന്നും പിന്തിരിയുകയായിരുന്നു.

ജാഫ്ന സംരക്ഷിക്കുക എന്നതാണ് സൈന്യത്തിന്റെ പ്രധാനആവശ്യം. അതിനുവേണ്ടിയുള്ള തന്ത്രപരമായ പിന്മാറ്റമാണ് സൈന്യം നടത്തിയത്. യുദ്ധത്തില്‍ ആക്രമിക്കുന്നതും പിന്മാറുന്നതും സാധാരണമാണ്. സൈനികരുടെ ജീവന്‍ സംരക്ഷിക്കുകയും ആയുധങ്ങള്‍ എതിരാളികള്‍ പിടിച്ചെടുക്കാതെ നോക്കുകയുമായിരുന്നു ഞങ്ങളുടെ പ്രധാന പരിഗണനയിലുണ്ടായിരുന്നത്. - വാര്‍ത്താ സമ്മേളനത്തില്‍ ശ്രീലാല്‍ വീരസൂര്യ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X