തെക്കേ ഇന്ത്യന്‍ തേയില വില ഇടിവ് തുടരുന്നു
തിരുവനന്തപുരം: 1998ന് ശേഷമുണ്ടായ തെക്കേ ഇന്ത്യന്‍ തേയില വില ഇടിവ് തുടരുന്നു. 1998ല്‍ കിലോ 68 രൂപയുണ്ടായിരുന്ന തെക്കേ ഇന്ത്യന്‍ ചായ കഴിഞ്ഞയാഴ്ചത്തെ കൊച്ചി തേയില ലേലത്തില്‍ കിലോ 40 രൂപയിലും താഴെയായി.
ഉപഭോക്താവിന് ഗുണകരമായ ഈ പ്രവണത തെക്കേയിന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും തേയില വ്യവസായത്തേയും അതിനെയാശ്രയിച്ച് ജിവിക്കുന്ന ഏകദേശം ഒരു ലക്ഷത്തോളം കേരളീയരേയും ദോഷകരമായി ബാധിക്കുന്നുണ്ട്.
തേയില വ്യവസായ കേന്ദ്രങ്ങളുടെ കണക്കുകള്‍ പ്രകാരം തേയില കയറ്റുമതി 1998 ല്‍ 11.1 കോടി ടണ്ണായിരുന്നത് 1999 ല്‍ 8.8 കോടി ടണ്ണായി കുറഞ്ഞു. ഇതേ സമയം ഇന്ത്യയിലെ വടക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കയറ്റുമതി 9. 7 കോടി ടണ്ണില്‍ നിന്ന് 10. 2 കോടി ടണ്ണായി ഉയര്‍ന്നു.
സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് 1998 ലും 1999 ലും യഥാക്രമം രണ്ട് കോടി ടണ്ണും 2.5 കോടി ടണ്ണും തേയില ഇന്ത്യ ഇറക്കുമതി ചെയ്തു. സര്‍ക്കാരിന്റേയും തേയില വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടേയും ആത്മാര്‍ത്ഥമായ ശ്രമമുണ്ടെങ്കിലേ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് റ്റാറ്റാ തേയില വൈസ് പ്രസിഡന്റ് അഭിജിത് മജുംദാര്‍ പറഞ്ഞു.
ഇതിനുള്ള ആദ്യ പടിയായി ചായ ഒരു ആരോഗ്യ പാനീയമാണെന്നുള്ള നിലയ്ക്കുള്ള പ്രചാരണം ആവശ്യമാണെന്ന് അഭിജിത്ത് പറഞ്ഞു. അമേരിക്കയിലും ബ്രിട്ടനിലും ചായ ഒരു ആരോഗ്യ പാനീയമായാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് .












Click it and Unblock the Notifications