കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ 9 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ജമ്മു: കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ഒമ്പത് പേര്‍കൊല്ലപ്പെട്ടു. ജമ്മുവില്‍ അഞ്ച് ബി.എസ്.എഫ്. ജവാന്മാരും താങ്ക് മാര്‍ഗില്‍ ഒരു കുടുംബത്തിലെ നാലു പേരുമാണ് കൊല്ലപ്പെട്ടത്.

ജമ്മുവിലെ ആര്‍ എസ് പുരയിലുണ്ടായ അതിശക്തമായ സ്ഫോടനത്തില്‍ കുറഞ്ഞത് അഞ്ച് അതിര്‍ത്തി രക്ഷാ ഭടന്മാര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആര്‍ എസ് പുരയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെയടുത്തുവെച്ചാണ് സംഭവമെന്ന് ബി എസ് എഫ് വൃത്തങ്ങള്‍ പറഞ്ഞു. എത്ര പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട് എന്ന് അറിവായിട്ടില്ലെ. മുതിര്‍ന്ന ബി എസ് എഫ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.

വടക്കന്‍ കശ്മീരിലെ താങ്ക്മാര്‍ഗിലെ ഗോയിഗം ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ നാലുപേര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടത്. ചൊവാഴ്ച്ച രാത്രി അജ്ഞാതരായ ഭീകരര്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് വീട്ടുടസ്ഥനെയും ഭാര്യയെയും മകനെയും മകളെയും വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ബുധാനാഴ്ച്ച രാവിലെ അലൂചിബാഗില്‍ സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ഗ്രനേഡ് ലക്ഷ്യം തെറ്റി വീണു പൊട്ടിയതുകൊണ്ട് അപകടമൊന്നുമുണ്ടായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X