ബംഗാള്‍ തോട്ടമുടമകള്‍ സ്വകാര്യസേനയെ വിന്യസിച്ചേക്കും
ബിനാഗുരി : തീവ്രവാദികളില്‍ നിന്നുള്ള ഭീഷിണി നേരിടാന്‍ വടക്കന്‍ ബംഗാളിലെ തേയില തോട്ടമുടമകള്‍ സ്വകാര്യ സേനയെ വിന്യസിച്ചേക്കും. ആസാമില്‍ ഇപ്പോഴുള്ള സ്വകാര്യസേനയെ മാതൃകയാക്കിയായിരിക്കും ഇത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉള്‍ഫ, കമ്താപുരി ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (കെ എല്‍ ഓ) മുതലായ തീവ്രവാദി ഗ്രൂപ്പുകള്‍ തോട്ടമുടമകള്‍ക്ക് ഭീഷിണിയായിട്ടുണ്ട്.
ഇവിടുത്തെ ക്രമസമാധാന നില ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് തോട്ടമുടമകള്‍ പരാതിപ്പെടുന്നു. ഇവിടെ 275 ലധികം അംഗീകൃത തേയിലത്തോട്ടങ്ങളുണ്ട്.












Click it and Unblock the Notifications