വിമാനറാഞ്ചല്‍ സംഭവത്തിലെ പ്രധാന ആസൂത്രകനെ പിടികൂടി
കല്‍ക്കത്ത: കഴ്ിഞ്ഞ വര്‍ഷം കാഠ്മണ്ഡുവില്‍ നിന്ന് ദില്ലിയിലേക്കു പോവുകയായിരുന്ന വിമാനം റാഞ്ചിയ സംഭവത്തിലെ പ്രധാന ആസൂത്രകനെ പശ്ചിബംഗാളിന്റെ വടക്കുഭാഗത്തുള്ള അതിര്‍ത്തിഗ്രാമത്തില്‍ നിന്നും പോലീസ് പിടികൂടി. ബലാല്‍ എന്ന ലാലുമിയ ഐ.എസ്.ഐ ഏജന്റാണെന്നാണ് പോലീസ് പറയുന്നത്.
ബസിര്‍ഹത്തിനടുത്തുള്ള ഷാക്ചുരയില്‍ ബലാല്‍ കഴിയുകയായിരുന്ന വീട് വളഞ്ഞ സി.ബി.ഐ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസുമാണ് അയാളെ പിടികൂടിയത്. യാതൊരു ചെറുത്തുനില്പുമില്ലാതെയാണ് ബലാല്‍കീഴടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച്ച ബസിര്‍ഹത്തിലെ കോടതിയില്‍ ബലാലിനെ ഹാജരാക്കും.
വിമാനം തട്ടികൊണ്ടുപോവുന്നത് ആസൂത്രണം ചെയ്തത് ബലാലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്റെ കൂട്ടാളികളെ ബംഗ്ലാദേശില്‍ നിന്നും ബസിര്‍ഹത്തിലേക്ക് ലാല്‍മിയ കൊണ്ടുവരുകയായിരുന്നു. പിന്നീട് കല്‍ക്കത്തയിലെത്തിയ അവര്‍ മുംബൈ വഴി കാഠ്മണ്ഡുവിലേക്ക് പോയി.
ഐ.എസ്.ഐ ഏജന്റായ ഇയാള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് 15ന് ഹസ്നാബാദില്‍ നിന്നും ഹസന്‍ ഗാസി എന്നയാളില്‍ നിന്നും ആര്‍.ഡി.എക്സ് പിടിച്ചെടുത്തിരുന്നു. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ബലാല്‍ കടത്തിക്കൊണ്ടുവന്നതായിരുന്നു ആ സ്ഫോടകവസ്തുക്കള്‍.
വിമാനം തട്ടികൊണ്ടുപോയവര്‍ക്ക് ആയുധം നല്‍കിയ കുറ്റത്തിന് നേരത്ത ഡാര്‍ജിലിങ് ജില്ലയിലെ കലിംപോങ്കില്‍ വെച്ച് ഒരാളെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications