കശ്മീരില്‍ ഒരു കുടുംബത്തിലെ നാലുപേരെ ഭീകരര്‍ കൊന്നു
ശ്രീനഗര്‍: കശ്മീരില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങളെ ഭീകരര്‍ വെടിവെച്ചുകൊന്നു. വടക്കന്‍ കശ്മീരിലെ താങ്ക്മാര്‍ഗിലെ ഗോയിഗം വില്ലേജില്‍ ആണ് സംഭവം നടന്നത്.
ചൊവാഴ്ച്ച രാത്രി അജ്ഞാതരായ ഭീകരര്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് വീട്ടുടസ്ഥനെയും ഭാര്യയെയും മകനെയും മകളെയും വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ബുധാനാഴ്ച്ച രാവിലെ അലൂചിബാഗില്‍ സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ഗ്രനേഡ് ലക്ഷ്യം തെറ്റി വീണു പൊട്ടിയതുകൊണ്ട് അപകടമൊന്നുമുണ്ടായില്ല.












Click it and Unblock the Notifications