Get Updates
Get notified of breaking news, exclusive insights, and must-see stories!

നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ ജസ്റിസ് ഫാത്തിമാബീവി ഉത്തരവിട്ടു. തമിഴ്നാട് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണിത്. തിങ്കളാഴ്ച ഇറക്കിയ ഉത്തരവ് വെല്ലൂര്‍ ജയില്‍ സൂപ്രണ്ട് നളിനിയെ അറിയിച്ചിട്ടുണ്ട്.

നളിനി, ഭര്‍ത്താവ് മുരുകന്‍, പേരറിവാളന്‍, ചിന്നശാന്തന്‍ എന്നിവര്‍ക്കാണ് രാജീവ് വധക്കേസില്‍ സുപ്രീം കോടതി വധശിക്ഷ വിധിച്ചിരുന്നത്. തുടര്‍ന്ന് നാലുപേരും നല്‍കിയ ദയാഹര്‍ജി ഗവര്‍ണര്‍ തള്ളിയിരുന്നു. എന്നാല്‍ ആ ഉത്തരവ് സംസ്ഥാനമന്ത്രിസഭയുടെ ഉപദേശപ്രകാരമല്ലെന്ന് പറഞ്ഞ് ഹൈക്കോടതി അസാധുവാക്കി. തുടര്‍ന്നാണ് ദയാഹര്‍ജി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വീണ്ടും വന്നത്.

എന്നാല്‍ മറ്റു മൂന്നുപേരുടെയും ദയാഹര്‍ജി ഗവര്‍ണര്‍ തള്ളിക്കളഞ്ഞു. അവര്‍ക്കുവേണ്ടി രാഷ്ട്രപതി കെ.ആര്‍. നാരായണനെ സമീപിക്കുമെന്ന് അഭിഭാഷകര്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് രാജീവ് ഗാന്ധിയുടെ വിധവ സോണിയാഗാന്ധി നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+