Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷ പ്രവചനം മേയ് അവസാന വാരത്തോടെ മാത്രം

ദില്ലി: ഈ വര്‍ഷത്തെ കാലവര്‍ഷത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സമയമായിട്ടില്ലെന്ന് കാലാവസ്ഥാ ശാസ്ത്രഞ്ജര്‍ പറഞ്ഞു. കര്‍ഷകര്‍ ഉറ്റു നോക്കുന്ന ഒരു വിവരമാണിത്. കഴിഞ്ഞ വര്‍ഷം ലഭിച്ച നല്ല കാലവര്‍ഷം ഈ വര്‍ഷവും ലഭിക്കുമോയെന്നാണവര്‍ക്കറിയേണ്ടത്.

കാലവര്‍ഷ നിര്‍ണ്ണയത്തിലെ എല്ലാ വശങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കാലവര്‍ഷ പ്രവചനത്തിന്റെ ചുമതല വഹിക്കുന്ന ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് ആര്‍ കല്‍സി പറഞ്ഞു.

മഞ്ഞുവീഴ്ച, താപനില, കാറ്റിന്റെ മര്‍ദ്ദം മുതലായ പല കാര്യങ്ങളും പഠിച്ച ശേഷമേ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂവെന്ന് കല്‍സി പറഞ്ഞു. മുഴുവന്‍ വിവരവും ലഭിക്കാതെ കാലവര്‍ഷ പ്രവചനം അസാദ്ധ്യമാണ്. മേയ് അവസാനവാരത്തോടെ ഈ വര്‍ഷത്തെ മഴയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാവുമെന്ന് കരുതുന്നു.

ഈ വര്‍ഷം കാലവര്‍ഷം കമ്മിയായിരിക്കുമെന്നാണ് ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയുള്ള സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ മോഡലിങ് ആന്റ് കമ്പ്യൂട്ടര്‍ സിമുലേഷന്റെ (സി-എം എം എ സി എസ്) പ്രവചനം. 789 മില്ലി മീറ്റര്‍ മഴയാണ് ദേശീയ ശരാശരിയായി സി-എം എം എ സി എസ് പ്രവചിച്ചിട്ടുള്ളത്്. കഴിഞ്ഞ വര്‍ഷമിത് 840 മില്ലി മീറ്ററായിരുന്നു.

ഈ പ്രവചനം ഗുരുതരമായി ബാധിക്കാവുന്നത് ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്ര മുതലായ സംസ്ഥാനങ്ങളെയാണ്. ഈ സംസ്ഥാനങ്ങള്‍ കടുത്ത വരള്‍ച്ചയെ നേരിടുകയാണിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+