രാമചന്ദ്രന്‍ നായരെ സി.ബി.ഐ ചോദ്യം ചെയ്തു
തിരുവനന്തപുരം: നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ മുന്‍ പോലീസ് കോണ്‍സ്റബിള്‍ രാമചന്ദ്രന്‍ നായരെ സി.ബി.ഐ. അന്വേഷണ സംഘം ചൊവാഴ്ച കണ്ടു. പൂജപ്പുരയുള്ള സി.ബി.ഐ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ദില്ലിയില്‍ നിന്നു വന്ന സി.ബി.ഐ അന്വേഷണ സംഘമാണ് രാമചന്ദ്രന്‍ നായരെ കണ്ടത്. 30 വര്‍ഷം മുന്‍പ് വര്‍ഗീസിനെ വെടിവച്ചുകൊന്നുവെന്ന് സി.ആര്‍.പി കോണ്‍സ്റബിള്‍ രാമചന്ദ്രന്‍ നായര്‍ കുറ്റസമ്മതം നടത്തിയിരുന്നു.
ഇതിന്റെ പേരില്‍ രജിസ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡി.ജി.പി വിജയന്‍, മുന്‍ ഐ.ജി ലക്ഷ്മണ എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications