മുന്‍ പ്രധാനമന്ത്രി ദേവഗൗഡ കേരളത്തില്‍
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ ദേവഗൗഡ ബുധനാഴ്ച്ച കേരളത്തിലെത്തി. മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരുടെ മകളുടെ കല്യാണത്തില്‍ സംബന്ധിക്കാനാണ് ദേവഗൗഡ കേരളത്തില്‍ വന്നത്.
ദേവഗൗഡയുടെ യാത്രാപരിപാടിയില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ യോഗങ്ങളോ കൂടിക്കാഴ്ചകളോ ഇല്ല. ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് നെയ്യാറ്റിന്‍ കരയില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം മാത്രമാണ് മുന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഏക രാഷ്ട്രീയ യോഗം. യോഗത്തില്‍ ജനതാദള്‍ സംസ്ഥാനപ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷനായിരിക്കും.












Click it and Unblock the Notifications