തപാല്‍ ജീവനക്കാര്‍ മെയ് രണ്ടു മുതല്‍ പണിമുടക്കുന്നു
തിരുവനന്തപുരം: തപാല്‍ ജീവനക്കാര്‍ മെയ് രണ്ടിന് രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇ.ഡി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, വേതന ഘടനയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നതെന്ന് എന്‍.എഫ്.പി.ടി.ഇ കണ്‍വീനര്‍ എം. കൃഷ്ണന്‍ പീത സമ്മേളനത്തില്‍ അറിയിച്ചു.
തപാല്‍ മേഖലയിലെ പ്രധാന സംഘടനകളായ എന്‍.എഫ്.പി.ഇ, എഫ്.എന്‍.പി.ഒ, ബി.പി.എഫ് എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്ക് കാലയളവില്‍ തപാല്‍ ഉരുപ്പടികളുടെ നീക്കം പൂര്‍ണ്ണമായി സ്തംഭിക്കും.












Click it and Unblock the Notifications