Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. പി.കെ. രാജന്‍ കണ്ണൂര്‍ സര്‍വകലാശാല വി.സി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റന്റ് എജുക്കേഷനിലെ ഇംഗ്ലീഷ് അധ്യാപകനും സെന്റര്‍ ഫോര്‍ കേരളാ സ്റഡീസിന്റെ ഓണററി ഡയറക്ടറായുമായ ഡോ. പി.കെ രാജനെ നിയമിക്കും.

ബുധനാഴ്ച്ച തിരുവനന്തപുരത്ത് ചേര്‍ന്ന വൈസ്ചാന്‍സലര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് രാജന്റെ പേര് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യുവാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച്ച കമ്മറ്റി അംഗങ്ങള്‍ ഗവര്‍ണറെ ഔദ്യോഗികമായി കണ്ട് രാജന്റെ പേര് നിര്‍ദ്ദേശിക്കും. കേരളാ ഹൈക്കോടതി മുന്‍ ചീഫ് ജസ്റിസ് പി.എസ്. മളിമഠ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായര്‍, സെനറ്റ് പ്രതിനിധി ടി.എം. രാജഗോപാല്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

സി പി എം സഹയാത്രികനായി അറിയപ്പെടുന്ന ഡോ പി കെ രാജന്‍ 84 മുതല്‍ 89 വരെയും 95 മുതല്‍ 99 വരെയും കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ അംഗമായിരുന്നു. രണ്ടുവട്ടം സെനറ്റംഗമായിരുന്നു. കേരള സര്‍വകലാശാല അധ്യാപകരുടെ സംഘടനയായ കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+