മന്ത്രി രാമകൃഷ്ണപിള്ള യും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതി നടത്തിയെന്ന് താമരാക്ഷന്‍
തിരുവനന്തപുരം: ജല അതോറിറ്റിയിലും സംസ്ഥാന വൈദ്യുതി ബോര്‍ഡിലും നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയില്‍ മന്ത്രി വി.പി രാമകൃഷ്ണ പിള്ളയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് ആര്‍. എസ്.പി (ബി) ആക്ടിംഗ് സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷന്‍ ആരോപിച്ചു.
ഈ അഴിമതിക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ജല അതോറിറ്റിയില്‍ പിന്‍വാതില്‍ വഴി രാമകൃഷ്ണ പിള്ളയ്ക്ക് താല്പര്യമുള്ള കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്കുന്ന പക്ഷം മന്ത്രിമാരെയും കോടതിയില്‍ കയറ്റും. താമരാക്ഷന്‍ പറഞ്ഞു.
5 ജില്ലകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയില്‍ വ്യാപകമായ അഴിമതി നടന്നു. ജപ്പാന്‍ കമ്പനിയായ ഒ.ഇ.സി.എഫ് സാമ്പത്തിക സഹായം നല്‍കുന്ന ഈ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മറ്റു നാലു കമ്പനികളെ മറികടന്ന് 169 കോടി രൂപയുടെ കരാര്‍ നല്‍കിയ പി.സി.ഐ എന്ന കമ്പനിയ്ക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications