കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടൂതല്‍ വിമാനങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കുവൈറ്റ് എയര്‍വേയ്സും സില്‍ക് എയര്‍വേയ്സും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാത്രികാല വിമാനങ്ങള്‍ ആരംഭിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ഏപ്രില്‍ 20നാണ് ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചത്.

കുവൈറ്റ് എയര്‍വേയ്സിനും സില്‍ക് എയര്‍വേയ്സിനും പുറമെ ഒമാന്‍ എയര്‍വേയ്സും കൂടൂതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ തുടങ്ങാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എമിരറ്റ്സ് എയര്‍ലൈന്‍സും വിമാനത്താവളത്തില്‍ നിന്ന് വിമാനസര്‍വീസ് ആരംഭിക്കുവാന്‍ അനുവാദം തേടിയിട്ടുണ്ട്.

എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനസമയം 24 മണിക്കൂറായി ഉയര്‍ത്തിക്കൊണ്ടുള്ള ഓര്‍ഡര്‍ കസ്റംസ് ആന്റ് ഇമിഗ്രേഷന്‍ വകുപ്പിന് ഇതുവരെ ലഭിച്ചിില്ലെന്ന് അറിയുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി ഉയര്‍ത്തുമ്പോള്‍ കസ്റംസ് വകുപ്പിന് കൂടൂതല്‍ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X