ഡോ പി കെ രാജന്‍ കണ്ണൂര്‍ വി സി ആയേക്കും
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലറലായി ഡോ പി കെ രാജന്‍ നിയമിക്കപ്പെടാനുള്ള സാദ്ധ്യത തെളിഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് കണ്ണൂര്‍ വി സി സ്ഥാനത്തേക്ക് കേരള സര്‍വകലാശാലയിലെ കേരള അന്താരാഷ്ട്ര പഠനകേന്ദ്രം ഓണററി ഡയറക്ടറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ പി കെ രാജന്റെ പേരാണ് നിശ്ചയിച്ചത്.
ബൂധനാഴ്ച തിരുനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ ചേരുന്ന കണ്ണൂര്‍ വി സി പാനല്‍ യോഗത്തില്‍ കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധി പ്രൊഫ ടി എം രാജഗോപാലും കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായരും ഡോ പി കെ രാജന്റെ പേര് നിശ്ചയിക്കും.
കമ്മിറ്റിയിലെ യു ജി സി പ്രതിനിധി കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റീസ് വി എസ് മളീമഠാണ്. ഡോ പി കെ രാജന്റെ പേര് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിക്കാനാണ് സാദ്ധ്യത. തുടര്‍ന്ന് കമ്മിററിയുടെ ശുപാര്‍ശ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സര്‍വകലാശാലാ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
സി പി എം സഹയാത്രികനായി അറിയപ്പെടുന്ന ഡോ പി കെ രാജന്‍ 84 മുതല്‍ 89 വരെയും 95 മുതല്‍ 99 വരെയും കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ അംഗമായിരുന്നു.












Click it and Unblock the Notifications