മിസ് ഇന്ത്യാ-കാനഡ മത്സരം ജൂലൈ 29ന്
വാന്‍കോവര്‍: പത്താം മിസ് ഇന്ത്യ-കാനഡ മത്സരം ജൂലൈ 29ന് ടൊറന്‍ഡോവിലുള്ള ഇന്റര്‍നാഷണല്‍ പ്ലാസാ ഹോട്ടലില്‍ വെച്ചു നടക്കും. കാനഡാ-ഇന്ത്യാ ബ്യൂട്ടി ക്വസ്റ് ഇന്‍കോര്‍പ്പറേറ്റഡാണ് ഇത് സംഘടിപ്പിക്കുന്നത്.
ഓരോ വര്‍ഷവും മത്സരം കൂടുതല്‍ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. വാണിജ്യസമൂഹത്തിന്റെയും പിന്തുണയും മത്സരത്തില്‍ പങ്കെടുക്കുന്നവരുടേയും അവരുടെ മാതാപിതാക്കളുടേയും നല്ല പ്രതികരണവും ഇതിന്റെ പ്രശസ്തിക്ക് കാരണമാണ്.
മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് കൈ നിറയെ സമ്മാനവുമുണ്ട്. ഇന്ത്യയിലേക്കും തിരിച്ചും വിമാനടിക്കറ്റ്, ഹോട്ടല്‍ താമസം, പോഴ്സണല്‍ കമ്പ്യൂട്ടര്‍ എന്നിയൊക്കെ ജേതാവിനെ കാത്തിരിക്കുന്നു. മിസ് ഇന്ത്യാ-കാനഡ, ഒന്നാം റണ്ണര്‍ അപ്പ്, രണ്ടാം റണ്ണര്‍ അ പ്പ് എന്നിവര്‍ക്കൊക്കെ ക്യാഷ് സ്കോളര്‍ഷിപ്പുമുണ്ട്.
മിസ് ഇന്ത്യാ-കാനഡ മത്സരത്തിന് പല പ്രത്യേകതകളുമുണ്ട്. ഇന്ത്യന്‍ വേഷം, സായാഹ്നക്കുപ്പായം, പ്രതിഭ, സംസാരിക്കാനുള്ള മികവ് എന്നിവയിലൊക്കെയാണ് മാറ്റുരയ്ക്കേണ്ടത്. ഇന്ത്യന്‍ കലയും സംസ്കാരവും അതോടൊപ്പം കനേഡിയന്‍ രീതികളിലുമാണ് മത്സരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലെ മിസ് ഇന്ത്യാ-കാനഡ മത്സര വിജയികളായ കമല്‍ സിദ്ധു, റൂബി ഭാട്ടിയ, ഗീതാ ബാലി, രിഷ്മ മാലിക്, പൂനം ഛിബര്‍, മെലീസാ ഭഗത്, കോമിലാ ജഗടിയാനി എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ ഇന്ത്യയിലേയും, കാനഡയിലേയും, മറ്റു പല രാജ്യങ്ങളിലേയും പ്രമുഖ മാസികളുടെ പുറംതാളുകളല്‍ വന്നിട്ടുണ്ട്. ആദ്യത്തെ മിസ് ഇന്ത്യാ-കാനഡ മത്സര വിജയിയായ കമല്‍ സിദ്ധു ജാക്കി ഷെറോഫിന്റെ നായികയായി ആര്‍ യാ പാര്‍ എന്ന ഹിന്ദി ചിത്രത്തില്‍ വേഷമിട്ടു.
2000 മാണ്ടിലെ മിസ് ഇന്ത്യാ-കാനഡ മത്സരത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 16 (വെള്ളിയാഴ്ച) വരെ സ്വീകരിക്കും. പ്രാഥമിക മത്സരങ്ങള്‍ ജൂണ്‍ 17നും 25നും ഇട്യക്കാണ്.












Click it and Unblock the Notifications