കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ഇന്ത്യന്‍ പ്രൊഫസറെ ആദരിക്കുന്നു

  • By Staff
Google Oneindia Malayalam News

ന്യൂ യോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കനായ സിവില്‍ എഞ്ചിനിയറിങ് പ്രൊഫസറെ അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനിയേസ് (എ എസ് സി ഇ) ആദരിക്കുന്നു. ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി വിഭാഗത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയാണ് ആദരിക്കുന്നത്.

ഓഹയോ നോര്‍ത്തേണ്‍ യൂണിവേസിറ്റിയില്‍ (ഒ എന്‍ യു) പഠിപ്പിക്കുന്ന കാന്തി എല്‍ ഷായെ ആദരിക്കാന്‍ സംഘടനയുടെ ദേശീയ നേതൃത്വവും ഓഹയോയിലുള്ള പ്രാദേശിക വിഭാഗവുമാണ് തീരുമാനിച്ചത്. വിദ്യാര്‍ത്ഥി വിഭാഗം ഇപ്പോള്‍ ഡോ കാന്തി എല്‍ ഷാ സ്റുഡസ് ചാപ്റ്റര്‍ ഓഫ് ദ് അമേരിക്കന്‍ സൊസൈറ്ി ഓഫ് സിവില്‍ എഞ്ചിനിയേസ് എന്നായിരിക്കും അറിയപ്പെടുക.

വിദ്യാര്‍ത്ഥികളുടെ തൊഴില്‍പരമായ ഉന്നമനത്തിന് കാന്തി നല്‍കിയ സംഭാവനകളെ മാനിച്ചാണെന്ന് കാന്തിയുടെ മുന്‍ വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥി വിഭാഗത്തിലെ അംഗവുമായ ഡൗഗ്ലാസ് ഡീഗന്‍ പറഞ്ഞു.

മുപ്പത് വര്‍ഷത്തോളം കാന്തി സിവില്‍ എഞ്ചിനിയറായും വിദ്യാര്‍ത്ഥികളുടെ ഉപദേഷ്ടാവായും വിദ്യാത്ഥികളേയും തൊഴില്‍മേഖലയേയും ബന്ധപ്പെടുത്തുന്ന ഒരു കണ്ണിയായും പ്രവര്‍ത്തിച്ചു.

എ എസ് സി ഇയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം വിദ്യാര്‍ത്ഥികളെ സിവില്‍ എഞ്ചിനിയറിങ് മേഖലയിലേക്ക് കടന്നു വരുന്നതിന് പ്രാപ്തരാക്കുക എന്നതാണ്. കാന്തി ഓ എന്‍ യുവില്‍ അദ്ധ്യാപകനായി ചേര്‍ന്നത് 1970യിലാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥി വിഭാഗം ദേശീയ അംഗീകാരം നേടിയതിലും കാന്തി ഒരു വലിയ പങ്ക് വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X