ആണവനിരോധന കരാര്‍ ഒപ്പുവെക്കില്ലെന്ന് പാകിസ്ഥാന്‍
ഇസ്ലാമബാദ്: ആണവ നിരോധന കരാര്‍ (എന്‍ പി റ്റി) ഒപ്പു വയ്ക്കുകയില്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞു. മുന്‍ ആണവ നിരോധന പുന:പരിശോധനാ സമ്മേളനങ്ങളില്‍ നിരീക്ഷകപദവിയുണ്ടായിരുന്ന പാകിസ്ഥാന്‍ ഇത്തവണ അത് ബഹീഷ്കരിക്കാന്‍ തീരുമാനിച്ചു.
സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെ ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ മുനീര്‍ അക്രം ന്യായീകരിച്ചു. കഴിഞ്ഞ തവണത്തേതിനെയപേക്ഷിച്ച് സാഹചര്യം മാറിക്കഴിഞ്ഞുവെന്ന് മുനീര്‍ പറഞ്ഞു. തെക്കനേഷ്യയില്‍ ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളായിക്കഴിഞ്ഞുവെന്ന് ബി ബി സിയോട് മുനീര്‍ പറഞ്ഞതായി എന്‍ എന്‍ ഐ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സമ്മേളനത്തില്‍ പൂര്‍ണ്ണ പങ്കാളികളെന്ന നിലയില്‍ പാകിസ്ഥാനെ വിളിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാവുമായിരുന്നുവെന്ന് മുനീര്‍ പറഞ്ഞു. കേവലം നിരീക്ഷക പദവിയില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന് താല്‍പര്യമില്ല. അതു കൊണ്ട് പങ്കെടുക്കെണ്ടായെന്ന് തീരുമാനിച്ചുവെന്ന് മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications