ചെച്നിയയിലെ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് റഷ്യയോട് യു.എന്‍ മനുഷ്യാവകാശ ഫോറം
ജനീവ: ചെച്നിയയില്‍ നടന്ന കൂട്ടക്കൊലകളെയും അക്രമങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ റഷ്യയോട് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഫോറം പാസാക്കി.
ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക അന്വേഷകര്‍ ചെച്നിയയില്‍ നടന്ന കൊലപാതകങ്ങളെയും പീഡനങ്ങളെയും കുറിച്ച് വസ്തുതകള്‍ ശേഖരിക്കാനും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂ ണിയന്‍ അവതരിപ്പിച്ച പ്രമേയത്തെ കാനഡയും അമേരിക്കയും പിന്തുണച്ചു.
53 അംഗ ഫോറത്തില്‍ 25 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 19 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. റഷ്യയെ കൂടാതെ ചൈനയും ക്യൂബയും ഇന്ത്യയും പ്രമേയത്തെ എതിര്‍ത്തു. ലിബേരിയ, മൊറോക്കോ എന്നീ രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
ചെച്നിയന്‍ പ്രശ്നത്തില്‍ റഷ്യ ഏറെ ഒറ്റപ്പെട്ടുവെന്നാണ് പ്രമേയത്തിന്മേലുള്ള വോട്ടിങ് വ്യക്തമാക്കുന്നതെന്ന് അമേരിക്കന്‍ വക്താവ് ജയിംസ് റൂബിന്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘം പ്രമേയത്തെ സ്വാഗതം ചെയ്തു.












Click it and Unblock the Notifications