ഗ്ലോബല്‍ ട്രസ്റ് ബാങ്കിന് നൂറു കോടി ലാഭം
ഹൈദരാബാദ്: ഹൈദരാബാദിലുള്ള സ്വകാര്യമേഖലാ ബാങ്കായ ഗ്ലോബല്‍ ട്രസ്റ് ബാങ്ക് 1999-2000 വര്‍ഷത്തില്‍ നികുതിക്ക് ശേഷം മൊത്തം 108 കോടി രൂപയുടെ ലാഭമുണ്ടാക്കി.
കഴിഞ്ഞ വര്‍ഷത്തെ മൊത്തം ലാഭത്തേക്കാള്‍ 53.29 ശതമാനം കൂടുതലാണിതെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ബാങ്കിന്റെ സാമ്പത്തിക പ്രസ്താവന പറയുന്നു. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 105 കോടി രൂപയില്‍ നിന്ന് ഇക്കൊല്ലം 248 കോടി രൂപയായി ഉയരുകയും ചെയ്തു.
നിക്ഷേപങ്ങള്‍ 51.34 ശതമാനം വര്‍ദ്ധനവോടെ കഴിഞ്ഞ വര്‍ഷത്തെ 4061 കോടി രൂപയില്‍ നിന്ന് ഈ വര്‍ഷം 6199 കോടി രൂപയായെന്ന് ബാങ്കിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രമേശ് ഗെല്ലി പറഞ്ഞു. കറണ്ട് അക്കൗണ്ടും സേവിങ്സ് അക്കൗണ്ടും 126 ശതമാനം വര്‍ദ്ധനവോടെ 1999-2000 വര്‍ഷത്തില്‍ 114 0കോടി രൂപയായി ഉയര്‍ന്നു.
പലിശവരുമാനം 31 ശതമാനത്തിലധികം വര്‍ദ്ധിക്കുകയും പലിശ ഇനത്തിലല്ലാത്ത വരുമാനം 59 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. ഉപഭോക്താവുമായി നല്ല ബന്ധം കെട്ടിപ്പെടുത്തുകയെന്ന ബാങ്കിന്റെ നയം നല്ല ഫലം ചെയ്തു. 1999 മാര്‍ച്ചില്‍ 240,000 ഉപഭോക്താക്കളായിരുന്നത് ഇപ്പോള്‍ 350,000 ഉപഭോക്താക്കളായി. പതിനൊന്ന് ബ്രാഞ്ചുകളും 30 എ റ്റി എമ്മുകളും ഈ വര്‍ഷം ബാങ്ക് തുടങ്ങി. ഇതൊടെ ഇപ്പോഴുള്ള ബാങ്ക് ബ്രാഞ്ചുകളുടെയെണ്ണം 74ും എ റ്റി എമ്മുകളുടെയെണ്ണം 36ുമായി. 2000 ഡിസംബര്‍ അവസാനത്തോടെ എ റ്റി എമ്മുകളുടെയെണ്ണം നൂറായിട്ടുയര്‍ത്താന്‍ ബാങ്കിന് പദ്ധതിയുണ്ട്.












Click it and Unblock the Notifications