സൈബര്‍ നഗരത്തില്‍ ശാസ്ത്രനഗരവും
ഹൈദരാബാദ്: ലോകനിലവാരത്തിലുള്ള ശാസ്ത്രനഗരം സൈബര്‍ നഗരമെന്നറിയപ്പെടുന്ന ഹൈദരാബാദില്‍ സ്ഥാപിക്കും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികവും സാങ്കേതികവുമായ സഹായത്തോടെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 200 ഏക്കര്‍ സ്ഥലത്ത് ശാസ്ത്രനഗരം നിര്‍മിക്കുന്നത്.
ലോകത്തിലെ തന്നെ ഇത്തരത്തില്‍ പെട്ട ഏറ്റവും വലിയവയില്‍ ഒന്നായിരിക്കും ഹൈദാബാദിലെ ശാസ്ത്രനഗരമെന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു. പ്രവൃത്തി ദിവസങ്ങളില്‍ 10,000 സന്ദര്‍ശകരെയും അവധി ദിവസങ്ങളില്‍ 30,000 സന്ദര്‍ശകരെയും സ്വീകരിക്കാനാവും ഈ ശാസ്ത്രനഗരത്തിന്.
വിനോദത്തിനും ശാസ്ത്രവിഷയത്തിലും സാങ്കേതികവിദ്യയിലും ഊര്‍ജത്തിലും പരിസ്ഥിതിയിലുമുള്ള പൊതുവിദ്യാഭ്യാസത്തിനും ഇവിടെ സൗകര്യങ്ങളുണ്ടാവും.
ശാസ്ത്രനഗരം സ്ഥാപിക്കുന്നതിന് കേന്ദ്രത്തിന്റെ സാമ്പത്തികവും സാങ്കേതികവുമായ സഹായം ആവശ്യപ്പെട്ടുകൊണ്ട് ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയിടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.












Click it and Unblock the Notifications