താര പുതിയ ബംഗാളി ചാനല്‍
കല്‍ക്കത്ത: പുതിയ ബംഗാളി ടെലിവിഷന്‍ ചാനലായ താര വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യും. ബംഗാളി സംസ്കാരത്തിനും പ്രാദേശിക സ്വഭാവത്തിനും മുന്‍തൂക്കം നല്‍കുന്ന ചാനലായിരിക്കുമിത്.
ബംഗാളി കേബിള്‍ ടെലിവിഷന്‍ കാണുന്നവരില്‍ പത്തു ശതമാനം ആളുകളെയെങ്കിലും ഈ വര്‍ഷമവസാനത്തോടെ താരയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷയെന്ന് ബ്രോഡ്കാസ്റിങ് വേള്‍ഡ് വൈഡ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും സി ഇ ഒയുമായ രതീകാന്ത് ബസു പറഞ്ഞു.
ഇന്ത്യന്‍ ടെലിവിഷന്റെ ഭാവി പ്രാദേശിക ചാനലുകളാണ്. ഇന്ത്യയിലും വിദേശത്തുമുള്ളവര്‍ക്കു വേണ്ടി അന്താരാഷ്ട്ര നിലവാരമുള്ള പ്രാദേശിക പരിപാടികള്‍ കൊണ്ടുവരികയാണ് ആവശ്യമെന്ന് രതീകാന്ത് പറഞ്ഞു.
ദൂരദര്‍ശന്റെ മുന്‍ ഡയറക്ടര്‍ ജനറലായിരുന്ന രതീകാന്ത് പിന്നീട് സ്റാര്‍ ടി വിയുടെ ഇന്ത്യയിലെ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൂരദര്‍ശനിലും സ്റാര്‍ ടി വിയിലും ലഭിച്ച പരിചയസമ്പത്ത് രതീകാന്തിന്റെ പുതിയ സംരഭമായ താരയ്ക്ക് ഗുണകരമാവുമെന്ന് കരുതുന്നു.
ബംഗാളിലും ബംഗ്ലാദേശിലും ലോകത്ത് മറ്റെല്ലായിടത്തുമുള്ള ബംഗാളികളെയായിരിക്കും താര ലക്ഷ്യം വയ്ക്കുക. ഇതു കൂടാതെ മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളിലും ജൂണ്‍ മാസത്തോടെ പ്രാദേശിക ചാനലുകളാരംഭിക്കും.












Click it and Unblock the Notifications