കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രാനുമതിയില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ശരത്യാദവ് ലോക്സഭയില്‍ പറഞ്ഞു.

കോഴിക്കോട് നിന്നും 60 കിലോ മീറ്റര്‍ മാത്രമാണ് കണ്ണൂരേക്കുള്ള ദൂരം. ഇപ്പോഴുള്ള വിമാനത്താവളത്തില്‍ നിന്നും 150 കിലോ മീറ്റര്‍ മാത്രം അകലെ മറ്റൊരു വിമാനത്താവളം നിര്‍മിക്കാന്‍ വിമാനത്താവള നിര്‍മാണനയമനുസരിച്ച് അനുമതി നല്‍കാനാവില്ല. മന്ത്രി വ്യക്തമാക്കി.

കെ.മുരളീധരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശരത്യാദവ്.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പി.സി.തോമസിന്റെ ചോദ്യത്തിന് മറുപടിയായി ശരത്യാദവ് പറഞ്ഞു. എയര്‍ ഇന്ത്യക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്നതിന് ഇത് സഹായിക്കും.

തിരുവനന്തപുരത്തെ കിന്‍ഫ്രാ പാര്‍ക്കിനടുത്തായി മേല്‍പ്പാലം നിര്‍മിക്കുന്നതിനായി കേരള സര്‍ക്കാരില്‍ നിന്നും ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ സഹമന്ത്രി ദിഗ്വിജയ്സിങ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X