കശ്മീരില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം: കശ്മീരില്‍ മലയാളി ജവാന്‍ സൈമണ്‍ വെടിയേറ്റുമരിച്ചു. ചൊവാഴ്ച്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് മുപ്പത്തിമൂന്നുകാരനായ സൈമണ്‍ കൊല്ലപ്പെട്ടത്. സൈമണിന്റെ മൃതദേഹം വെള്ളനാട് പുനലാല്‍ ചക്കിപ്പാറയിലുള്ള വീട്ടില്‍ വ്യാഴാഴ്ച്ച കൊണ്ടുവരും.
ബുധനാഴ്ച്ച ഉച്ചക്കാണ് സൈമണിന്റെ മരണവാര്‍ത്ത വീട്ടിലറിയുന്നത്. ലാന്‍സ്നായ്ക്കായ സൈമണ്‍ അതിര്‍ത്തിയിലെ പോരാട്ടത്തിനിടയിലാണ് കൊല്ലപ്പെട്ടത്. സൈമണിനോടൊപ്പം ഏഴ് സൈനികരും മരിച്ചു.
ചക്കിപ്പാറ സ്വദേശിയായ ജോസഫ് നാടാരുടെയും ജ്ഞാനസുന്ദരിയുടെയും മകനാണ് സൈമണ്‍. ക്ലമന്റ്, റീത്ത എന്നീ രണ്ടു സഹോദരങ്ങളുണ്ട്. ശൈലജയാണ് ഭാര്യ. ശൈജ,സൗമ്യ എന്നിവര്‍ മക്കളാണ്.
സൈമണിന്റെ മൃതദേഹം വ്യാഴാഴ്ച്ച ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്താവളത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. പൊതുദര്‍ശനത്തിനു വെച്ചശേഷം വീട്ടില്‍ കൊണ്ടുവരും. കൊണ്ണിയൂര്‍ സെന്റ് തെരേസാസ് പള്ളി സെമിത്തേരിയില്‍ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്്കരിക്കും.












Click it and Unblock the Notifications