എസ് എസ് എല്‍ സി ഫലം മെയ് 27ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ് എസ് എല്‍ സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം അവസാനിച്ചു. ടാബൂലേഷന്‍ മെയ് രണ്ടിന് തുടങ്ങും. മെയ് 27ന് ഫലം പ്രസിദ്ധീകരിക്കും.
മെയ് രണ്ട്, മൂന്ന് തീയതികളില്‍ എസ് എസ് എല്‍ സി ബുക്ക്, ബി ലിസ്റ് പരിശോധനാ ജോലികളാണ്. മെയ് നാലുമുതല്‍ മാര്‍ക്ക് രേഖപ്പെടുത്തല്‍ ആരംഭിക്കും.
725 അധ്യാപകരെ ടാബുലേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. അഞ്ച് ജനറല്‍ സൂപ്പര്‍വൈസമാരുള്‍പ്പടെ 96 സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഏപ്രില്‍ 27ന് മാര്‍ക്ക് ലിസ്റ് തരം തിരിക്കല്‍ ആരംഭിക്കും. 254 പരീക്ഷാകേന്ദ്രങ്ങളിലായി 101, 482 പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 564, 670 പേരാണ് ഇക്കുറി പരീക്ഷയെഴുതിയത്.












Click it and Unblock the Notifications