അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഇറാന്‍ വിടണമെന്ന് ഉത്തരവ്
ദുബായി: ഇറാനിലെ അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഒക്ടോബര്‍ പതിനൊന്നിനുള്ളില്‍ രാജ്യം വിടണമെന്ന് ഇറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
നിയമപരമായ അംഗീകാരത്തോടെയും അല്ലാതെയും ഇറാനില്‍ താമസിക്കുന്നവരെല്ലാം രാജ്യം വിട്ടുപോകണമെന്നാണ് വിദേശ ഇമിഗ്രേഷന്‍ അഫയേഴ്സിന്റെ ഉത്തരവ്. ഇറാനും ടെഹ്റാനിലെ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭ ഹൈക്കമ്മീഷണറും തമ്മില്‍ ഈയിടെയുണ്ടായ ഉടമ്പടിയനുസരിച്ച് അഫ്ഗാനികള്‍ രാജ്യം വിട്ടുപോവേണ്ടതുണ്ട് എന്ന് ഉത്തരവില്‍ പറയുന്നു.
15 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളാണ് ഇറാനിലുളളത്.












Click it and Unblock the Notifications