കേരളത്തില്‍ ഇന്റര്‍നെറ്റുമായി ബി പി എല്‍
കൊച്ചി: ബി പി എല്‍ ടെലികോം ഗ്രൂപ്പിന്റെ സഹകമ്പനിയായ ബി പി എല്‍ ഡോട്ട് കോം കേരളത്തില്‍ ഇന്റര്‍നെറ്റ് ദായകരാകുന്നു. ഈ പുതിയ സംരംഭം അവതരിപ്പിക്കുന്ന കാര്യം വെള്ളയാഴ്ച കമ്പനി അറിയിച്ചു.
ബി പി എല്ലിന്റെ ഉയര്‍ന്ന പോര്‍ട്ട് ഉപഭോക്താവ് അനുപാതം വേഗത്തിലുള്ള ഇന്റ്റര്‍നെറ്റ് ബന്ധത്തിന് സഹായകമാണ്. വേഗത്തിലുള്ളതും തടസ്സപ്പെടാത്തതുമായ ഇന്റ്റര്‍നെറ്റ് ബന്ധത്തിന് കമ്പനിയുടെ ഡിജിറ്റല്‍ ഇ-ഒന്ന് ലൈനുകള്‍ ഉപകരിക്കുമെന്ന് ബി പി എല്‍ ഡോട്ട് നെറ്റ് ചീഫ് ക്രീയേറ്റീവ് ഓഫീസര്‍ രമേഷ് രാമനാഥന്‍ പറഞ്ഞു.
6000 കിലോ മീറ്ററോളം ഫൈബര്‍ ഓപ്റ്റിക് കേബിളിടുവാനും കമ്പനി ഉദ്ദേശിക്കുന്നു. ഇത് ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തുകള്‍ കിട്ടുവാന്‍ സഹായിക്കുന്നു.
കേരളത്തില്‍ വി എസ് എന്‍ എല്‍, സത്യം ഇന്‍ഫോവേ, സ്പെക്ട്രം, ഡിഷ്നെറ്റ് എന്നീ ഇന്റര്‍നെറ്റ് ദായകര്‍ ഇപ്പോഴുണ്ട്. കുറഞ്ഞ നിരക്കും വേഗതയേറിയ ഇന്റര്‍നെറ്റ് ബന്ധവും സ്വകാര്യ ഇന്റര്‍നെറ്റ് ദായകരെ വി എസ് എന്‍ എല്ലിനേക്കാള്‍ ആകര്‍ഷകമാക്കുന്നു. വരും ദിനങ്ങളില്‍ ബി പി എല്‍ നെറ്റ് ഡോട്ട് കോം വി എസ് എന്‍ എല്ലിന് കടുത്ത ഭീഷിണിയാകുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications