ഉത്തര്‍പ്രദേശില്‍ ബസ്സപകടത്തില്‍ 31 മരണം
ബരെയല്ലി: ഉത്തര്‍പ്രദേശിലുണ്ടായ ഒരു ബസ്സപകടത്തില്‍ കുറഞ്ഞത് 31 പേര്‍ മരിച്ചു. വിവാഹപാര്‍ട്ടിയുമായി പോകുന്ന ബസ് 250 മീറ്റര്‍ ആഴമുള്ള കൊക്കയില്‍ വീണാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച്ച രാത്രി അല്‍മോറ ജില്ലയിലാണ് സംഭവം. ബസ്സിലുണ്ടായിരുന്ന 60 യാത്രക്കാരില്‍ ആരും രക്ഷപ്പെട്ടിട്ടില്ല. മരണസംഖ്യ ഇനിയും കൂടുമെന്ന ാണ് കരുതുന്നത്.
നൈനിത്താള്‍ ജില്ലയിലെ രാംനഗറില്‍ നിന്നും ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ക്ക് നിയ്രന്തണം നഷ്ടപ്പെട്ടതുമൂലം ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
31 മൃതദേഹങ്ങള്‍ ഇതുവരെയായി കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications