Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഒമ്പത് കോടി ശിശുതൊഴിലാളികള്‍

ദില്ലി: ഇന്ത്യയില്‍ അഞ്ചിനും 14നും ഇടയില്‍ പ്രായമുള്ള ഒമ്പത് കോടി ശിശുതൊഴിലാളികളുണ്ടന്ന് അന്തര്‍ദേശീയ തൊഴിലാളി സംഘടന(ഐ.എല്‍.ഒ)യുടെ കണക്ക് വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസംഘടനയുടെ ഒരു ശില്പശാലയില്‍ പങ്കെടുത്തു സംസാരിക്കവെ ഐ.എല്‍.ഒയുടെ ഡയറക്ടര്‍ മേരി ജോണ്‍സണ്‍ ആണ് ഇന്ത്യയിലെ ശിശുതാഴിലാളികളെ പറ്റിയുള്ള കണക്ക് വ്യക്തമാക്കിയത്.

ചില സര്‍ക്കാരിതര സംഘടനകള്‍ ഇന്ത്യയില്‍ 10 കോടി ശിശുതൊഴിലാളികളുണ്ടെന്നാണ് പറയുന്നത്. അതേ സമയം 91 സെന്‍സസ് പ്രകാരം 11.28 കോടിയാണ് ഇന്ത്യയിലെ ശിശുതൊഴിലാളികളുടെ കണക്ക്.

അപകടകരമായ വ്യവസായങ്ങളില്‍ 1,06,000 കുട്ടികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഇന്ത്യാ ഗവര്‍മെന്റിന്റെ 98-99ലെ കണക്ക്. ഇതര വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന നാല് ലക്ഷം കുട്ടികളെ പുനരധിവാസത്തിന്റെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നുണ്ടെന്ന് ഗവര്‍മെന്റ് അവകാശപ്പെടുന്നു.

അടിമത്തം, ശിശുക്കളുടെ വില്പന, ആയുധമേന്തിയുള്ള ഏറ്റുമുട്ടലുകളില്‍ കുട്ടികളെ റിക്രൂട്ട് ചെയ്യല്‍, വ്യഭിചാരം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക ഇവയൊക്കെ ബാലവേലയുടെ ഭാഗമായി നടക്കുന്നുന്നുണ്ടെന്ന് ശില്പശാല വ്യക്തമാക്കി.

13 രാജ്യങ്ങള്‍ അംഗീകരിച്ച ഐ.എല്‍.ഒ കണ്‍വെന്‍ഷന്‍ ഇന്ത്യ അംഗീകരിക്കണമെന്നും 18 വയസിനു താഴെയുള്ളവരെ ജോലി ചെയ്യിക്കുന്നത് നിര്‍ബന്ധമായും തടയണമെന്നും ശില്പശാലയില്‍ ആവശ്യമുയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+