വേനല്‍ ചൂടില്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ വലയുന്നു
ദില്ലി: ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങള്‍ കടുത്ത വേനലിന്റെ പിടിയിലാണ്. ആന്ധ്രയുടെ തീരപ്രദേശത്തും തെലുങ്കാനയിലും കടുത്ത വറുതിയില്‍ ജനം പൊറുതിമുട്ടുകയാണ്. ഗുണ്ഡൂര്‍, പ്രകാശം, നെല്ലൂര്‍ മുതലായ ആന്ധ്രയുടെ തെക്കന്‍ തീരപ്രദേശങ്ങളിലെ താപനില സാധാരണയിലും വളരെ കൂടുതലാണെന്ന് ആന്ധ്രയിലെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പൊതുവേ തെക്കന്‍ സംസ്ഥാനങ്ങളില്‍ താപനില സാധാരണയിലുമേറെ കൂടുതലാണെങ്കിലും കേരളത്തില്‍ അല്പം ആശ്വാസമുണ്ട്. ഇടയ്ക്ക് ലഭിച്ച രണ്ടു മഴയാണിതിന് കാരണം. മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയം കേരളത്തില്‍ പലയിടങ്ങളിലും 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്തും കൊച്ചിയിലും 33 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട് 34 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില രേഖപ്പെടുത്തി. പുനലൂരില്‍ കൂടിയ താപനില 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ജൂണ്‍ ആദ്യവാരത്തോടെയാണ് കാലവര്‍ഷം കേരളത്തിലെത്തുന്നത്. മെയ് മാസത്തില്‍ ഒരു മഴയെങ്കിലും ലഭിച്ചില്ലെങ്കില്‍ കേരളത്തിലും താപനില അയല്‍ സംസ്ഥാനങ്ങളുടേത് പോലെ കൂടാനാണ് സാദ്ധ്യത.
ചണ്ഡീഗഢില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ തെക്കും വടക്കുമുള്ള സംസ്ഥാനങ്ങളില്‍ താപനില അല്പം കുറഞ്ഞിട്ടുണ്ട്. എങ്കിലും സാധാരണയിലും അഞ്ച് ഡിഗ്രി കൂടുതലാണിത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജസ്ഥാനിലെ ജയ്പൂരിലും ജോധ്പൂരിലേയും കൂടിയ താപനില 42 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസാണ്. ഹരിയാനയില്‍ ഹിസാറും പഞ്ചാബില്‍ അമൃത്സറുമാണ് അതത് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്.
കശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ താപനില 25.7 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. മഞ്ഞുകാല തലസ്ഥാനമായ ജമ്മുവില്‍ വ്യാഴാഴ്ച കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications