Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ദേവഗൗഡ

തിരുവനന്തപുരം: രാജ്യത്ത് ഇടക്കിടെ ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ ഫലപ്രദമായി നേരിടാന്‍ ദുരിതാശ്വാസ കമ്മീഷന്‍ രൂപീകരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ അഭിപ്രായപ്പെട്ടു.

ഇടക്കിടെ ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ധനസഹായത്തിനായി പല ഏജന്‍സികളെയും നമ്മള്‍ ആശ്രയിക്കേണ്ടി വരുന്നു. നമ്മള്‍ക്ക് സ്വന്തമായി ഒരു ഏജന്‍സിയുണ്ടെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ മറ്റ് ഏജന്‍സികളില്‍ നിന്ന് സഹായം വരുന്നതുവരെ കാത്തിരിക്കേണ്ടിവരില്ല ഗൗഡ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഏജന്‍സികളോട് ഗൗഡ യോജിച്ചില്ല. പ്രധാനമന്ത്രിയായിരുന്നതിനാല്‍ സര്‍ക്കാര്‍ നടത്തുന്ന ഏജന്‍സികളുടെ ബുദ്ധിമുട്ടുകള്‍ തനിക്കറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഒറീസയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നേരിടുന്ന കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രാധാന്യമര്‍ഹിക്കുന്നു. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ അദ്ദേഹം അപലപിച്ചു.

മുന്‍പ്രധാനമന്ത്രിമാരായ വി.പി. സിംഗ്, ചന്ദ്രശേഖര്‍, ഐ.കെ. ഗുജ്റാള്‍ എന്നിവരോടൊപ്പം ഒരേ വേദി പങ്കിടാനുള്ള തീരുമാനത്തെ രാഷ്ട്രീയ നീക്കമായി കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയും കോണ്‍ഗ്രസും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിന്നോക്കം നില്‍ക്കുന്നതിനാല്‍ 77-ലേതുപോലെ മൂന്നാം മുന്നണി വീണ്ടും രൂപപ്പെട്ടുവരുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+