ജാക്കി താഹ വധം : രണ്ടാം പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: തെക്കേവിള മുറിയില്‍ മല്ലേമല്‍ പറമ്പില്‍ മണക്കാട് വിളിക്കംകോണത്ത് കരിയില്‍ വീട്ടില്‍ ജാക്കി താഹ എന്ന താഹ (25) യെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി പള്ളിപ്പുറം തെക്കേവിള മുറിയില്‍ കുന്നിനകത്ത് പച്ചമ്പള്ളി വീട്ടില്‍ ബ്രൂസിലി എന്ന ബിനിലി(24)ന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. ശ്രീവല്ലഭനാണ് വിധി പ്രഖ്യാപിച്ചത്.
കേസിലെ ഒന്നാം പ്രതി റഫീക്ക് ഒളിവിലാണ്. മൂന്നാം പ്രതി കബീര്‍ അട്ടക്കുളങ്ങര സബ് ജയിലിന് മുന്‍പില്‍ നടന്ന ബോംബേറില്‍ കൊല്ലപ്പെിരുന്നു.












Click it and Unblock the Notifications